ജോജുവിന് എതിരായ ആക്രമണം; ‘അമ്മ’ നേതൃത്വം എന്തുകൊണ്ട് മൗനം പാലിച്ചു? അമ്മയുടെ സമീപനം മാറ്റണമെന്നും ഗണേഷ് കുമാര്‍

കൊല്ലം:നടന്‍ ജോജുവിന് എതിരായ ആക്രമണത്തില്‍ മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ ‘ അമ്മ’ യ്ക്കതിരെ കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ. ജോജു ജോര്‍ജ് തെരുവില്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ‘അമ്മ’ നേതൃത്വം എന്തുകൊണ്ട് മൗനം പാലിച്ചു എന്ന് മനസിലാകുന്നില്ലെന്ന് ഗണേഷ് കുമാര്‍ .’അമ്മ’യുടെ വൈസ് പ്രസിഡന്റ് കൂടിയാണ് ഗണേഷ് കുമാര്‍.

‘അമ്മ’യുടെ സമീപനം മാറ്റണമെന്നും ഗണേഷ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാക്കള്‍ പോലും ആക്രമണത്തെ അപലപിച്ചപ്പോള്‍ അമ്മയുടെ സെക്രട്ടറി മൗനം പാലിച്ചു. ഇതിന് ഇതവേള ബാബു മറുപടി പറയണമെന്നും ഗണേഷകുമാര്‍ പറഞ്ഞു.സംഘടനയുടെ മീറ്റിംഗില്‍ പ്രതിഷേധം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇടവേള ബാബുവാണ് സംഘടനയുടെ ജനറല്‍ സെക്രട്ടറി. തിങ്കളാഴ്ച എറണാകുളത്ത് ഇടപ്പള്ളി മുതല്‍ വൈറ്റില വരെ റോഡ് ഉപരോധിച്ചുള്ള കോണ്‍ഗ്രസിന്റെ സമരത്തില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നടന്‍ ജോജു സമരത്തെ ചോദ്യം ചെയ്തത്.കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായുള്ള വാക്കേറ്റത്തെ തുടര്‍ന്ന് ജോജുവിന്റെ കാറിന്റെ ചില്ല് അടിച്ചുതകര്‍ത്തിരുന്നു. ദേശീയപാത ഉപരോധിച്ചതിലും കാറിന്റെ ചില്ല് തകര്‍ത്തതിലും ജോജുവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602