മതംമാറാന്‍ വിസമ്മതിച്ചു; യുവാവിനു നേരെ ഭാര്യയുടെ സഹോദരനും സംഘവും ക്രൂരമയി മര്‍ദിച്ചു

തിരുവനന്തപുരം: പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ മതംമാറാന്‍ വിസമ്മതിച്ചതിന് ഭാര്യയുടെ സഹോദരനും സംഘവും ക്രൂരമയി മര്‍ദിച്ചു. ബോണക്കാട് സ്വദേശിയായ മിഥുനാണ് ക്രൂര മര്‍ദനത്തിന് ഇരയായത്. തലച്ചോറിന് ക്ഷതമേറ്റ യുവാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചിറയിന്‍കഴ് ബീച്ച് റോഡില്‍ വെച്ച് ഒകടോബര്‍ 31നാണ് സംഭവം നടന്നത്.ഡിടിപി ഓപറേറ്ററായ മിഥുനും 24 കാരിയായ ദീപ്തിയും തമ്മില്‍ ഒക്ടോബര്‍ 29ന് ആണ് വിവാഹിതരായത്. ദീപ്തി ലത്തീന്‍ ക്രൈസ്തവ വിശ്വാസിയാണ്. ഹിന്ദു തണ്ടാന്‍ വിഭാഗക്കാരനാണ് മിഥുന്‍.ഇരുവരും തമ്മിലുളള വിവാഹത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. വീട്ടുകാര്‍ എതിര്‍ത്തതോടെ ദീപ്തി വീട് വിട്ട് മിഥുനൊപ്പം വിവാഹം കഴിച്ച് ജീവിക്കുകയായിരുന്നു. ദീപ്തിയുടെ സഹോദരനായ ഡാനിഷും സുഹൃത്തുക്കളും ചേര്‍ന്നാണ് മിഥുനെ ആക്രമിച്ചത്.
ഡാനിഷ് മിഥുന്‍ മതം മാറണമെന്നും അല്ലെങ്കില്‍ വിവാഹത്തില്‍ നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ടിരുന്നു. മിഥുനും ദീപ്തിയും ഇതിന് തയ്യാറായിരുന്നില്ല. പിന്നീട് രണ്ടു പേരുടേയും വിവാഹം ചിറയിന്‍കീഴ് പളളിയില്‍ വെച്ച് കഴിപ്പിച്ച് തരാമെന്ന് വാഗ്ദാനം നല്‍കി ചിറയിന്‍കീഴിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഇവിടെ വെച്ച് ഡാനിഷും സുഹൃത്തുക്കളും ചേര്‍ന്ന് മിഥുനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മിഥുനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ കടയിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു.സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ഡാനിഷിന് വേണ്ടി പൊലീസ് തിരച്ചില്‍ തുടങ്ങി.തലച്ചോറിന് പരിക്കേറ്റ മിഥുന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ആറ്റങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602