തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് വെയിറ്റിങ് ഷെഡിലേക്ക് ഇടിച്ചുകയറി; അഞ്ച് വിദ്യാര്‍ത്ഥികളടക്കം ആറ് പേര്‍ക്ക് പരിക്ക്;ഒരാളുടെ നില ഗുരുതരം

തിരുവനന്തപുരം: ആര്യനാട് ഈഞ്ചിപ്പുരയില്‍ വെയിറ്റിങ് ഷെഡിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറി. അഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. ഷെഡ് തകര്‍ന്നാണ് പരുക്കേറ്റത്.
രാവിലെ ഒന്‍പത് മണിയോടെയായിരുന്നു അപകടം. നെടുമങ്ങാട്ടേക്ക് പോകുകയായിരുന്ന ബസ് വെയിറ്റിങ് ഷെഡിലേക്ക് ് ഇടിച്ചുകയറുകയായിരുന്നു. കുട്ടികള്‍ക്ക് തലയ്ക്കും ദേഹത്തിനും പരിക്കേറ്റിട്ടുണ്ട്. ആര്യനാട് ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സി ബസാണ് നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറിയത്.പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയിട്ടുണ്ട്. കുട്ടികളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602