163 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ നാളെ വിട്ടയയ്ക്കും

ദില്ലി: പാകിസ്ഥാനില്‍ തടവില്‍ കഴിയുന്ന 163 ഇന്ത്യന്‍ മത്സ്യബന്ധനത്തൊഴിലാളികളെ നാളെ വിട്ടയയ്ക്കും. വാഗാ അതിര്‍ത്തിയില്‍ വച്ച് ഇവരെ ഇന്ത്യയ്ക്കു കൈമാറുമെന്ന് പാക് അധികൃതര്‍ അറിയിച്ചു.

റഷ്യയിലെ ഉഫയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചത്. ചര്‍ച്ചയില്‍ ഇന്ത്യയും പാക്കിസ്ഥാനും പിടിച്ചെടുത്ത ബോട്ടുകളെയും മത്സ്യത്തൊഴിലാളികളേയും 15 ദിവസത്തിനുള്ളില്‍ മോചിപ്പിക്കുമെന്ന് ധാരണയായിരുന്നു.

റംസാന്‍ പ്രമാണിച്ച് ജൂണില്‍ 113 ഇന്ത്യന്‍ തടവുകാരെ പാകിസ്ഥാന്‍ മോചിപ്പിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.