ആലപ്പുഴയില്‍ സ്‌കൂള്‍ വിട്ട് മടങ്ങിയ വിദ്യാര്‍ത്ഥിനിയെ കൂട്ടംചേര്‍ന്ന് പീഡിപ്പിച്ചു;പീഡിപ്പിച്ചത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ

ആലപ്പുഴ: സ്‌കൂള്‍ വിട്ട് വരികയായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കൂട്ടം ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. ആലപ്പുഴ എടത്വ മുട്ടാറിലാണ് സംഭവം.തിങ്കളാഴ്ചയാണ് സംസ്ഥാനത്ത് കൊവിഡ് അടച്ചുപൂട്ടലുകള്‍ക്ക് ശേഷം തുറന്നത്. ഉച്ച വരെ മാത്രമായിരുന്നു ക്ലാസുണ്ടായിരുന്നത്.ക്ലാസ് കഴിഞ്ഞ ഉച്ചയ്ക്കു വീട്ടിലേക്ക് പോകുന്ന വഴിയില്‍വച്ച് ഏതാനുംപേര്‍ പിടിച്ചു കൊണ്ടുപോയി പീഡിപ്പിച്ചെന്ന് വിദ്യാര്‍ഥിനി പറയുന്നു.ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവ് ഉള്‍പ്പെടെയുള്ളവര്‍ രാമങ്കരി പൊലീസ് സ്റ്റേഷനിലെത്തി അന്വേഷണം തുടങ്ങി.

© 2022 Live Kerala News. All Rights Reserved.