ഭൂനിയമത്തില്‍ അട്ടിമറി; മലയോര കയ്യേറ്റങ്ങള്‍ക്കു പട്ടയം നല്‍കും

 

തിരുവനന്തപുരം: ചട്ടങ്ങളില്‍ ഭേദഗതി വരുത്തി ഭൂനിയമത്തില്‍ സര്‍ക്കാരിന്റെ അട്ടിമറി. മലയോരപ്രദേശങ്ങളില്‍ 2005 ജൂണ്‍ ഒന്നു വരെയുള്ള കയ്യേറ്റങ്ങള്‍ക്കു പട്ടയം നല്‍കാന്‍ വ്യവസ്ഥ. നിലവിലെ നിയമപ്രകാരം 1971 ഓഗസ്റ്റ് മാസം വരെയുള്ള കയ്യേറ്റങ്ങള്‍ക്കേ പട്ടയം നല്‍കാന്‍ വ്യവസ്ഥയുള്ളൂ. നാലു ഏക്കര്‍ വരെ പട്ടയങ്ങള്‍ നല്‍കുന്നതിനാണ് തീരുമാനം. ഭൂമി പതിച്ചുനല്‍കല്‍ ചട്ടത്തിലാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.

ഭൂമി പതിച്ചുകിട്ടിയാല്‍ 25 വര്‍ഷത്തേക്കു ഭൂമി കൈമാറ്റം ചെയ്യാന്‍ പാടില്ലെന്ന വ്യവസ്ഥയിലും മാറ്റങ്ങള്‍ വരുത്തി. ചട്ടങ്ങള്‍ ഭേദഗതി ചെയ്ത് സര്‍ക്കാര്‍ അസാധാരണ വിജ്ഞാപനമിറക്കി. ആറുമാസത്തിനുള്ളില്‍ നിയമസഭയുടെ പരിഗണനയ്ക്ക് എത്തിച്ച് അംഗീകാരം നേടിയാല്‍ മതിയാകും.

© 2024 Live Kerala News. All Rights Reserved.