കോഴിക്കോട് കനത്ത മഴ; രണ്ടിടത്ത് മണ്ണിടിച്ചില്‍;കുറ്റ്യാടിയില്‍ ഉരുള്‍പൊട്ടല്‍

കോഴിക്കോട്: ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ. രണ്ടിടത്ത് മണ്ണിടിച്ചിലുണ്ടായി.പലയിടത്തും മണ്ണിടിഞ്ഞതിനെതുടര്‍ന്ന്് റോഡില്‍ ഗതാഗതം തടസപ്പെട്ടു.നിരവധി വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്.മണിക്കൂറുകള്‍ നീണ്ട മഴയില്‍ കുറ്റ്യാടി ചുരത്തില്‍ വ്യാപക മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായി. കുറ്റ്യാടി, മരുതോംകര, കായക്കൊടി, കാവിലുംപാറ എന്നിവിടങ്ങളില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.അടിവാരത്ത് ശക്തമായ മലവെള്ളപ്പാച്ചിലാണ് ഉണ്ടായത്. അടിവാരം ടൗണില്‍ വെള്ളം കയറി.നഗരത്തിലെ കടകളില്‍ പലതിലും വെള്ളം കയറി. കോഴിക്കോട് നഗരത്തിലും ശക്തമായ മഴയാണ് പെയ്യുന്നത്.അതേസമയം സംസ്ഥാനത്തെ കൂടുതല്‍ ജില്ലകളില്‍ ഇന്ന് തീവ്രമഴമുന്നറിയിപ്പ് പുറപ്പെടുവിച്ചട്ടുണ്ട്.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602