ജോജുവിന്റെ വാഹനം തല്ലി തകര്‍ത്തു; മാപ്പ് പറയാതെ ജോജു ജോര്‍ജിനെ വിടില്ല; നടന്‍ മദ്യപിച്ചതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

‘കൊച്ചി: ഇന്ധനവില വര്‍ധനയ്ക്കെതിരെയുള്ള കോണ്‍ഗ്രസ് സമരത്തിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തല്ലി തകര്‍ത്തു.നടന്റെ വാഹനത്തിന്റെ പിന്‍ഭാഗമാണ് സമരക്കാര്‍ തല്ലി തകര്‍ത്തത്.മാപ്പ് പറയാതെ ജോജു ജോര്‍ജിനെ വിടില്ല എന്നാണ് സമരക്കാര്‍ പറയുന്നത്. പൊലീസ് എത്തി സമരക്കാരെ നീക്കുവാന്‍ ശ്രമിക്കുന്നുണ്ട്.ഇത് ജനങ്ങള്‍ക്ക് വേണ്ടി നടത്തുന്ന സമരമാണ്. അതിനിടയിലേക്ക് ആരെങ്കിലും മദ്യപിച്ച് വന്നു ഷോ കാണിച്ചാല്‍ അത് സമ്മതിക്കാനാവില്ല എന്നാണ് കോണ്‍ഗ്രസ് വിഷയത്തില്‍ പ്രതികരിച്ചത്. വനിതാ പ്രവര്‍ത്തകയോട് വാഹനം നീക്കണം എന്നാവശ്യപ്പെട്ട് അപമര്യാദയായി പെരുമാറി എന്നാരോപിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നടപടി.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602