പാചക വാതകത്തിന് വന്‍ വര്‍ധന; വാണിജ്യ സിലിണ്ടറിന് 266 രൂപ കൂട്ടി

കൊച്ചി: വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വന്‍ വര്‍ധന. ഒരു സിലിണ്ടറിന് 266 രൂപയാണ് ഒറ്റയടിക്ക് ഉയര്‍ന്നത്. ഇതോടെ കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന് 1994 രൂപയായി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിനു 2000 രൂപ കടന്നു. ചെന്നൈയില്‍ വാണിജ്യ സിലിണ്ടറിനു 2,1333 രൂപയായി.

© 2025 Live Kerala News. All Rights Reserved.