തിയേറ്റര്‍ ഉടമകളുടെ സംഘടനയില്‍ നിന്നും ആന്റണി പെരുമ്പാവൂര്‍ രാജിവെച്ചു

കൊച്ചി:തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കില്‍ നിന്ന് ആന്റണി പെരുമ്പാവൂര്‍ രാജിവെച്ചതായി റിപ്പോര്‍ട്ട്. ഫിയോക്ക് ചെയര്‍മാന്‍ നടന്‍ ദിലീപിന്റെ കൈവശം രാജി കത്ത് നല്‍കിയതായാണ് വിവരം. ഫിയോക്ക് വൈസ് പ്രസിഡന്റായിരുന്നു ആന്റണി പെരുമ്പാവൂര്‍. മരക്കാര്‍ ഒടിടി റിലീസ് ചെയ്യുന്ന വിഷയത്തില്‍ തന്നോട് ആരും തന്നെ ചര്‍ച്ച നടത്തിയിട്ടില്ല. ചര്‍ച്ച നടന്നത് എല്ലാം ‘മോഹന്‍ലാല്‍ സാറുമായുമാണ്’ എന്നും ആന്റണി പെരുമ്പാവൂരിന്റെ രാജി കത്തില്‍ പറയുന്നു.മോഹന്‍ലാലിന്റെ പുതിയ സിനിമയായ ‘മരക്കാര്‍ അറബി കടലിന്റെ സിംഹം’ റിലീസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിലനില്‍ക്കുമ്പോളാണ് ് ആന്റണി പെരുമ്പാവൂരിന്റെ രാജിയുടെ വാര്‍ത്തകള്‍ പുറത്ത് വരുന്നത്.

© 2025 Live Kerala News. All Rights Reserved.