മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍ പെട്ടു; വാഹനത്തിന്റെ മുന്‍ഭാഗം തകര്‍ന്നു; മന്ത്രിക്ക് പരിക്കില്ല

തിരുവല്ല: ക്ഷീര വികസന മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു.തിരുവല്ല ബൈപാസില്‍ വെച്ചാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്ന് ഇടുക്കിയിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു മന്ത്രി. രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്. അമിത വേഗത്തിലെത്തിയ സ്വകാര്യ ബസില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച കാര്‍ റോഡരികിലെ മതിലിലിടിക്കുകയായിരുന്നു. വാഹനത്തിന്റെ മുന്‍ഭാഗം തകര്‍ന്നു.മന്ത്രിക്ക് പരിക്കേറ്റിട്ടില്ല. ഗണ്‍മാന് പരിക്കേറ്റു.

© 2024 Live Kerala News. All Rights Reserved.