വെള്ളാപ്പള്ളിയെ രൂക്ഷമായി വിമര്‍ശിച്ച് പിണറായിയുടെ ലേഖനം

കൊച്ചി: ബി ജെ പി എസ് എന്‍ ഡി പിന്ധത്തിന്റെ പേരില്‍ വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ദേശാഭിമാനി പത്രത്തില്‍ ആരംഭിച്ച ലേഖനപരമ്പരയുടെ ആദ്യഭാഗത്തിലാണ് വിമര്‍ശനം. സമുദായപ്രമാണിമാര്‍ക്കുണ്ടാകുന്ന അസഹിഷ്ണുത സാധാരണ ഈഴവ സമുദായാംഗങ്ങളുടെ പറ്റില്‍ ആരും എഴുതേണ്ടതില്ലെന്നു ലേഖനത്തില്‍ പിണറായി പറയുന്നു. പിന്നാക്ക താല്‍പര്യം സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് ബിജെപി എന്നുപറയുമ്പോള്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ ബിജെപി നടത്തിയ സമരങ്ങള്‍ മറക്കരുത്.

മറ്റു ജാതി സംഘടനകളുടെ പിന്തുണ ഉറപ്പുകൊടുക്കാന്‍ വെള്ളാപ്പള്ളിയെ ആരെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ. ഇക്കാര്യത്തില്‍ മറ്റുസംഘടനകള്‍ നിലപാട് വ്യക്തമാക്കണം. ബിജെപി സംരക്ഷിക്കുന്നത് കോര്‍പറേറ്റ് ഹിന്ദുക്കളെയാണ്. ഹിന്ദു താല്‍പര്യം സംരക്ഷിക്കാന്‍ ആരുമായും കൂട്ടുകൂടുമെന്ന് വെള്ളാപ്പള്ളി പറയുമ്പോള്‍ ഏതു ഹിന്ദുവിന്റെ താല്‍പര്യമാണ് മനസിലുള്ളതെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കണം. പിന്നാക്കക്കാരെയും ദലിത് വിഭാഗങ്ങളെയും ആക്രമിച്ചവര്‍ക്ക് ഒപ്പമായിരുന്നു ബിജെപി എന്നു മറക്കരുതെന്നും ലേഖനത്തില്‍ പിണറായി വിജയന്‍ മുന്നറിയിപ്പു നല്‍കുന്നു.

© 2024 Live Kerala News. All Rights Reserved.