എന്താണ് കാങ്കന്‍ വാട്ടര്‍? എന്തുകൊണ്ട് കാങ്കന്‍ വാട്ടര്‍ കുടിക്കണം?

ആരോഗ്യമുള്ള ജനതയെ സമൂഹത്തിനു നല്‍ക്കുകയാണ് ജപ്പാന്‍ ടെക്‌നോളജിയായ കാങ്കന്‍ വാട്ടറിന്റെ ലക്ഷ്യം.ജീവിത ശൈലി രോഗങ്ങള്‍ വരാതിരിക്കാനും,അതുള്ളവര്‍ക്ക് സ്വാഭാവിക രീതിയില്‍ നിയന്ത്രിക്കാനും സഹായിക്കും. ജാപ്പനീസ് പദമായ ‘ കാങ്കന്‍’ എന്ന വാക്കിനര്‍ത്ഥം ഉത്ഭവത്തിലേക്ക് മടങ്ങുക എന്നാണ്. ജപ്പാനിലെ ഒസാക ആസ്ഥാനമായ എനാജിക് കമ്പനി മെഡിക്കല്‍ ഉപകരണമായി നിര്‍മ്മിക്കുന്ന വാട്ടര്‍ അയോണൈസര്‍ മാത്രമാണ് യഥാര്‍ത്ഥ കാങ്കന്‍ വാട്ടര്‍ ഉല്‍പാദിപ്പിക്കുന്നത്. അയോണൈസ് ചെയ്ത വെള്ളം ആല്‍ക്കലൈന്‍ അല്ലെങ്കില്‍ അസിഡിക് ആയി മാറുന്നു, അതായത് പിഎച്ച് മുകളിലേക്കാ താഴേക്കോ ക്രമീകരിക്കപ്പെടുന്നു. തുടര്‍ച്ചയായും സുരക്ഷിതമായും ഇത്തരത്തില്‍ വിവിധ പിഎച്ച് ലുള്ള വെള്ളം ഉല്‍പ്പാദിപ്പിക്കുവാനുള്ള സിസ്റ്റത്തിന്റെ കഴിവും അതിന്റെ നിര്‍മ്മാണത്തില്‍ ഗുണനിലവാരത്തെയും അടിസ്ഥാനമാക്കിയുമാണ് യഥാര്‍ത്ഥ അയോണൈസ്ഡ് ജലം, അഥവാ യഥാര്‍ത്ഥ കാങ്കന്‍ നിശ്ചയിക്കപ്പെടുന്നത്. കാങ്കന്‍ സിസ്റ്റം ഉല്‍പാദിപ്പിക്കുന്ന അസിഡിക് വെള്ളത്തില്‍ പോസിറ്റീവ് ചാര്‍ജ്ജ് ചെയ്ത ഹൈഡ്രജന്‍ അയോണുകള്‍ നിറഞ്ഞിരിക്കുന്നു.
സസ്യങ്ങളുടെ വളര്‍ച്ചയ്ക്ക് പരിപാലനത്തിനും അസിഡിക് വെള്ളം അനുയോജ്യമാണ്. മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും കാങ്കന്‍വാട്ടര്‍ ഗുണപ്രദമാണ്. അകാല വാര്‍ദ്ധക്യം,അകാലമരണം, മാരകരോഗങ്ങള്‍ എന്നിവ തടയുവാന്‍ സഹായിക്കുന്നു.അതുപോലെ ശരീരത്തില്‍ നിന്ന് ആസിഡ് മാലിന്യങ്ങള്‍ പുറന്തള്ളുകയും കൃത്യമായ പി.എച്ച് നിലനിര്‍ത്താന്‍ ശരീരത്തെ സഹായിക്കുകയും ചെയ്യുന്നു. പ്രായമായവരില്‍ സാധാരണയായി ഏറ്റവും ശക്തമായ കാങ്കന്‍ വാട്ടര്‍ തുടക്കത്തില്‍ കുടിക്കാന്‍ കഴിയില്ല.ഇവര്‍ താഴ്ന്ന പിഎച്ചില്‍ തുടങ്ങി സാവധാനം ഉയര്‍ന്ന പിഎച്ചിലേക്ക് പ്രവേശിക്കുകയാണ് വേണ്ടത്.

© 2024 Live Kerala News. All Rights Reserved.