പ്രളയ ബാധിതർക്ക് സാന്ത്വനമേകി ബോബി ഫാൻസ്‌

ആലപ്പുഴ: കനത്തമഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും പ്രളയത്തിലും ദുരിതത്തിലായ കുട്ടനാട് മേഖലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ഡോ. ബോബി ചെമ്മണൂർ. കുട്ടനാട് കൈനകരി പ്രദേശങ്ങളിലെ ദുരിത മേഖലയിലാണ് ബോബി ഫാൻസ്‌ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയത്. പ്രദേശത്തെ വീടുകളിലും ദുരിതാശ്വാസ ക്യാമ്പുകളിലും കിറ്റുകൾ വിതരണം ചെയ്തു . ഡോ. ബോബി ചെമ്മണൂർ, ബോബി ഫാൻസ്‌ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ഫാദർ സേവ്യർ, കോ-ഓർഡിനേറ്റർമാരായ ഹാനി ഹനീഫ്, ഷിബു ഡേവിഡ്, ബിനീഷ് എന്നിവർ ഉൾപ്പെടുന്ന സംഘം ബോട്ടുകളിൽ ദുരിതഭൂമിയിൽ നേരിട്ടെത്തിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602