പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി> ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് 22 പൈസയും ഡീസല്‍ ലിറ്ററിന് 26 പൈസയുമാണ് കൂട്ടിയത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഡീസല്‍ വില വര്‍ധിപ്പിച്ചിരിക്കുന്നത്.

കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 101.70 രൂപയാണ്. ഡീസലിന് 94.58 രൂപയുമാണ് വില.

© 2022 Live Kerala News. All Rights Reserved.