യുവാക്കളില്‍ തീവ്രവാദ പ്രചാരണം; സിപിഎം പരാമര്‍ശം ഗൗരവതരമെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: കോളേജ് വിദ്യാര്‍ത്ഥികളില്‍ തീവ്രവാദചിന്ത പ്രചരിക്കുന്നെന്ന സി.പി.ഐ.എം പരാമര്‍ശം ഗൗരവതരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കോളേജ് വിദ്യാര്‍ത്ഥികളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുന്നെന്ന പരാമര്‍ശം നിസാരമായി കാണരുത്. എന്തെങ്കിലും ഡേറ്റ ഉണ്ടെങ്കില്‍ സി.പി.ഐ.എം പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു.

പ്രൊഫഷണല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് യുവതികളെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നതായാണ് സിപിഎമ്മിന്റെ പരാമര്‍ശം. യുവതികളെ തീവ്രവാദത്തിന്റെ വഴിയിലേക്ക് ചിന്തിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്നും ക്ഷേത്ര വിശ്വാസികളെ ബിജെപിയുടെ പിന്നില്‍ അണിനിരത്താന്‍ ശ്രമം നടക്കുന്നുവെന്നും സി പി എം പറഞ്ഞിരുന്നു. സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗത്തിനായി പാര്‍ട്ടി നല്‍കിയ കുറിപ്പിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.

© 2025 Live Kerala News. All Rights Reserved.