ആറ് രാജ്യസഭ സീറ്റുകളില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ആറ് രാജ്യസഭ സീറ്റുകളില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നാല് സംസ്ഥാനങ്ങളിലെ ഓരോ സീറ്റുകളിലേക്കും തമിഴ്‌നാട്ടിലെ രണ്ട് സീറ്റുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ നാലിനാണ് തെരഞ്ഞെടുപ്പ്.

കാലാവധി പൂര്‍ത്തിയായ പുതുച്ചേരിയിലെ ഒരു രാജ്യസഭ സീറ്റിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ജോസ് കെ മാണി രാജിവെച്ച രാജ്യസഭ സീറ്റില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇനിയും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല.