സ്വയം ട്രോളുമായി ബോബി ചെമ്മണൂർ , വീഡിയോ വൈറലായി

ബോച്ചെ ട്രോൾസ് എന്ന പേരിൽ ബോബി ചെമ്മണൂർ സ്വയം ചെയ്ത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത ട്രോൾ വീഡിയോ വൈറലാവുന്നു.ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടത് . സോഷ്യല്‍ മീഡിയയില്‍ വരുന്ന അഭിമുഖങ്ങളുടെ പേരില്‍ ട്രോള്‍ ചെയ്യപ്പെടുന്നതിന് പിന്നാലെ സ്വയം ട്രോളുകളിറക്കിയിരിക്കുകയാണ് ബോ ചെ എന്ന ബോബി ചെമ്മണൂർ . ‘എന്റെ ആദ്യത്തെ ട്രോൾ വീഡിയോ ഞാൻ തന്നെ ഉണ്ടാക്കി പോസ്റ്റുകയാണ്’ എന്ന തലക്കെട്ടോടെയാണ് ബോബി തന്നെക്കുറിച്ചുള്ള ട്രോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. യോദ്ധ സിനിമയിലെ അരശുംമൂട്ടിൽ അപ്പുക്കുട്ടനെ അനുകരിച്ചുകൊണ്ട് വാളും പരിചയുമായി അഭ്യാസം കാണിക്കുന്ന ദൃശ്യങ്ങളാണ് അദ്ദേഹം ട്രോളിലൂടെ പങ്കുവെച്ചിരിക്കുന്നത്. ബോച്ചേകുട്ടൻ എന്ന സ്വയം വിശേഷണത്തോടൊപ്പം ബോച്ചെ ട്രോൾസ് എന്ന ലോ ഗോയും വീഡിയോയില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതിനോടകം വൈറലായ വീഡിയോ കാണാം
https://fb.watch/76jZj_2FxR

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602