കേന്ദ്രത്തിന്റെ വൈദ്യുതി ഭേദഗതി ബില്ലിനെതിരെ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കും

തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന വൈദ്യുതി ഭേദഗതി ബില്ലിനെതിരെ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കും. വൈദ്യുതി ഭേദഗതി ബില്ലിനെ കോൺഗ്രസും എതിർക്കുന്നതിനാൽ സംയുക്തമായി പ്രമേയം പാസാക്കാനാണ് സാധ്യത. സ്വകാര്യ കമ്പനികൾക്കും വൈദ്യുതി വിതരണമേഖലയിൽ അനുമതി നൽകുന്നതാണ് പുതിയ വൈദ്യുതി ഭേദഗതി ബില്ലിലെ വ്യവസ്ഥ. എന്നാൽ കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളും ബില്ലിനെതിരായ എതിർപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം വൈദ്യുതി ഭേദഗതി നിയമത്തിനെതിരെ ഓഗസ്റ്റ് 10ന് സംസ്ഥാനത്ത് പണിമുടക്ക് നടത്താന്‍ വൈദ്യുതി ബോര്‍ഡ് ജീവനക്കാരും തീരുമാനിച്ചു. ക്രോസ് സബ്സിഡി എടുത്തുകളയുന്നതോടെ ഗാര്‍ഹിക ഉപഭോക്താക്കളുടെ നിരക്കില്‍ വന്‍വര്‍ധനയാകും ഉണ്ടാകുക.സ്വകാര്യ മേഖലയ്ക്ക് വൈദ്യുതി വിതരണമേഖലയില്‍ കടന്നുവരാനുള്ള അവസരം ഒരുക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602