പിടിമുറുക്കി കോവിഡ്; ലോകത്ത് 18.85 കോടി കോവിഡ് ബാധിതര്‍

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇതുവരെ പതിനെട്ട് കോടി എണ്‍പത്തിയഞ്ച് ലക്ഷം പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ അഞ്ച് ലക്ഷത്തോളം പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ 40,65,184 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനേഴ് കോടി ഇരുപത്തിനാല് ലക്ഷം കടന്നു.

ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ മൂന്ന് കോടി നാല്‍പത്തിയെട്ട് ലക്ഷം പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 6.23 ലക്ഷം പേര്‍ മരിച്ചു.രണ്ട് കോടി തൊണ്ണൂറ്റിമൂന്ന് ലക്ഷം പേര്‍ രോഗമുക്തി നേടി. അതേസമയം, ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 31,443 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 4.31 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. മരണസംഖ്യ 4.11 ലക്ഷം പിന്നിട്ടു. മൂന്ന് കോടി പേര്‍ രോഗമുക്തി നേടി.

© 2024 Live Kerala News. All Rights Reserved.