ഗോവയില്‍ എഎപി അധികാരത്തില്‍ വന്നാല്‍ ഓരോ കുടുംബത്തിനും 300 യൂണിറ്റ് വൈദ്യുതി; കെജ്രിവാള്‍

പനാജി: ഗോവയിലെ ജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് വാഗ്ദാനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഗോവയില്‍ ആം ആദ്മി പാര്‍ട്ടി(എ.എ.പി.) അധികാരത്തില്‍ വരികയാണെങ്കില്‍ ഓരോ കുടുംബത്തിനും 300 യൂണിറ്റ് വൈദ്യുതി വരെ സൗജന്യമായി ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത ഫെബ്രുവരിയിലാണ് നാല്‍പ്പതംഗ ഗോവ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി ലഭിക്കുമെങ്കില്‍, എന്തുകൊണ്ട് ഗോവയിലെ ജനങ്ങള്‍ക്ക് ലഭിക്കില്ല- അദ്ദേഹം ആരാഞ്ഞു. വൈദ്യുതി അധികമുള്ള സംസ്ഥാനമായിട്ടു കൂടി ഗോവയില്‍ ഇടയ്ക്കിടെ വൈദ്യുതിമുടക്കം പതിവാണെന്നും കെജ്രിവാള്‍ ചൂണ്ടിക്കാണിച്ചു.

© 2025 Live Kerala News. All Rights Reserved.