ജൂലൈ മധ്യത്തോടെ മൊഡേണ വാക്‌സിന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍

ന്യൂഡല്‍ഹി: അമേരിക്കന്‍ മരുന്ന് നിര്‍മാതാക്കളായ മൊഡേണയുടെ കോവിഡ് വാക്‌സിന്‍ ഈ മാസം പകുതിയോടെ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ ലഭ്യമാകുമെന്ന് റിപ്പോര്‍ട്ട്. ജൂലൈ 15ഓടെ മൊഡേണ വാക്‌സിന്‍ ചില മേജര്‍ ആശുപത്രികളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ചയാണ് സിപ്ലക്ക് മോഡേണ വാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ ഡ്രഗ് റെഗുലേറ്ററുടെ അനുമതി ലഭിച്ചത്.

ഇറക്കുമതി ചെയ്യുന്ന വാക്‌സിന്‍ കേന്ദ്ര സര്‍ക്കാറിന് കൈമാറുകയും അവ സൂക്ഷിച്ച് വെക്കാന്‍ സൗകര്യമുള്ള രാജ്യത്തെ മെട്രോ നഗരങ്ങളിലുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യും. ഏഴ് മാസം വാക്‌സിന്‍ സൂക്ഷിച്ച് വെക്കാന്‍ മൈനസ് 20 ഡിഗ്രി സെല്‍ഷ്യസ് താപനില ആവശ്യമാണ്.

ഒരു മാസത്തേക്ക് സൂക്ഷിക്കാന്‍ 2-8 ഡിഗ്രി സെല്‍ഷ്യസ് താപനില മതിയാകും. 28 ദിവസത്തെ ഇടവേളയില്‍ രണ്ട് ഡോസ് ആയിട്ടാണ് വാക്‌സിന്‍ നല്‍കുക. മൊഡേണ വാക്‌സിന്‍ കോവിഡിനെതിരെ 90 ശതമാനം പ്രതിരോധം നല്‍കുമെന്നാണ് കണ്ടെത്തിയിരുന്നു.

© 2024 Live Kerala News. All Rights Reserved.