ഗ​ർ​ഭി​ണി​ക​ൾ​ക്കും വാ​ക്സി​ൻ സ്വീ​ക​രി​ക്കാം; അം​ഗീ​കാ​രം നല്‍കി കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂ​ഡ​ൽ​ഹി: ഗ​ർ​ഭി​ണി​ക​ൾ​ക്ക് കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കാ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. ഇ​തു സം​ബ​ന്ധി​ച്ച ദേ​ശീ​യ സ​മി​തി​യു​ടെ ശി​പാ​ർ​ശ​യ്ക്ക് കേ​ന്ദ്രം അം​ഗീ​കാ​രം ന​ൽ​കി. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിരുന്നു. വാക്‌സിനെടുക്കുന്നത് ഗര്‍ഭിണികള്‍ക്ക് വളരെ ഉപകാരപ്രദമായതിനാല്‍ അവര്‍ക്ക് കുത്തിവെപ്പ് നല്‍കണമെന്ന് ഐ.സി.എം.ആര്‍ ഡയരക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞിരുന്നു.

കോ​വി​ൻ ആ​പ്പി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തോ ഏ​റ്റ​വും അ​ടു​ത്തു​ള്ള കേ​ന്ദ്ര​ത്തി​ൽ നേ​രി​ട്ടെ​ത്തി​യോ വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി​. ഗ​ർ​ഭി​ണി​ക​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​നു​ള്ള മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​ന് മു​ൻ​പാ​യി ഇ​തി​ന്‍റെ പാ​ർ​ശ്വ​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ച് ഗ​ർ​ഭി​ണി​ക​ളെ പൂ​ർ​ണ​മാ​യി പ​റ​ഞ്ഞു മ​ന​സി​ലാ​ക്ക​ണം.

മുലയൂട്ടുന്ന സ്ത്രീകള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാമെന്ന് നിര്‍ദേശമുണ്ടെങ്കിലും ഗര്‍ഭിണികളുടെ കാര്യത്തില്‍ ഇതുവരെ തീരുമാനം ഒന്നും ഉണ്ടായിരുന്നില്ല. വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ സാധാരണയായി ഗര്‍ഭിണികളെ ഉള്‍പ്പെടുത്താത്തതിനാല്‍ സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച വിവരങ്ങളുടെ അഭാവമാണ് ഇതിന് കാരണമായി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602