കേരളത്തിലെ സ്ത്രീധന പീഡനങ്ങൾ : പ്രധാനമന്ത്രിയെ നേരില്‍ കണ്ട് വിഷയം അവതരിപ്പിക്കും: സുരേഷ് ഗോപി

കേരളത്തിൽ വ്യാപകമായുള്ള സ്ത്രീധന പീഡനങ്ങള്‍ ഒഴിവാക്കാനായി പഞ്ചായത്തുകളില്‍ ഗ്രാമസഭകള്‍ രൂപീകരിക്കുമെന്നും വിഷയം പ്രധാനമന്ത്രിയെ അടക്കം നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും സുരേഷ് ഗോപി എംപി. സാമൂഹ്യനീതി വകുപ്പ് നടപടികള്‍ക്ക് മുന്‍കൈ എടുക്കണമെന്നും എല്ലാം പൊലീസുകാര്‍ക്ക് വിട്ടുകൊടുക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

നവോത്ഥാനം ഒക്കെ ഏതു വഴിക്കാണ് പോയതും പോകുന്നതെന്നും പരിശോധിക്കണമെന്നും സുരേഷ് ഗോപി വിമര്‍ശിച്ചു. വിസ്മയയുടേത് പോലുള്ള സംഭവങ്ങളില്‍ പെണ്മക്കളുള്ള കുടുംബങ്ങള്‍ വലിയ അങ്കലാപ്പിലാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം.

© 2022 Live Kerala News. All Rights Reserved.