മരം മുറി കേസ്: ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ.സുധാകരൻ

തിരുവനന്തപുരം: മുട്ടിൽ മരം മുറി കേസിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. സർക്കാരിനോട് പ്രതിബദ്ധതയുള്ള ഏജൻസി അന്വേഷിച്ചാൽ സത്യം പുറത്ത് വരില്ലെന്നും സർക്കാരിന്റെ ഒത്താശയോടു കൂടിയാണ് വനംകൊള്ള നടന്നതെന്നും സുധാകരൻ ആരോപിച്ചു.

രമ്യ ഹരിദാസിന് നേരെയുണ്ടായ അതിക്രമത്തിൽ പൊലീസ് അന്വേഷിച്ച് നടപടിയെടുക്കണമെന്ന് കെ. സുധാകരൻ പ്രതികരിച്ചു. സിപിഐഎമ്മിൽ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും ഒരു രാഷ്ട്രീയ പാർട്ടിയുടെ അധ:പതനമാണിതെന്നും കെ.സുധാകരൻ പറഞ്ഞു. രമ്യാ ഹരിദാസിനെ നിശബ്ദയാക്കാമെന്ന് കരുതേണ്ടെന്നും കെ.സുധാകരൻ പറഞ്ഞു.

അതേസമയം, കെപിസിസി പുനഃസംഘടനാ വിഷയത്തില്‍ പ്രവർത്തകരുടെ വികാരം മാനിച്ച് തീരുമാനമെടുക്കുമെന്ന് കെ.സുധാകരൻ അറിയിച്ചു. പ്രവർത്തകർ കാര്യങ്ങൾ മനസിലാക്കി കൂടെ നിൽക്കുമെന്നും കെപിസിസി അധ്യക്ഷൻ പ്രതികരിച്ചു.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602