ലക്ഷദ്വീപ് ജനതക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: ലക്ഷദ്വീപ് ജനതയുടെ പോരാട്ടങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സ്വന്തം പൈതൃകം സംരക്ഷിക്കാനുള്ള ലക്ഷദ്വീപ് ജനതയുടെ പോരാട്ടങ്ങള്‍ക്കാണ് പ്രിയങ്ക ഗാന്ധി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ലക്ഷദ്വീപ് ദേശീയ സ്വത്താണെന്നും അത് സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു. അക്കാര്യത്തെ ബഹുമാനിക്കാന്‍ ബി ജെ പി സര്‍ക്കാരിന് സാധിക്കാത്തതെന്താണെന്ന് അവര്‍ ചോദിച്ചു.

കേന്ദ്ര സര്‍ക്കാര്‍ വിലക്കുകള്‍ ലക്ഷദ്വീപിലെ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും എന്ത്‌കൊണ്ടു ലക്ഷദ്വീപുകാരുമായി ചര്‍ച്ച നടത്തുന്നില്ലെന്നും പ്രിയങ്ക ട്വറ്ററിലൂടെ ചോദ്യം ഉന്നയിച്ചു. ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച വിലക്കുകള്‍ക്കെതിരെ നിരവധി വ്യക്തികളാണ് മുന്നോട്ട് വന്നിരിക്കുന്നത്.

© 2022 Live Kerala News. All Rights Reserved.