ബോബി ഫാൻസ്‌ കോഓർഡിനേറ്റർ ബൈജു നെല്ലിമൂട് കോവിഡ് ബാധിച്ചു മരിച്ചു .

ബോബി ഫാൻസ്‌ ചാരിറ്റബിൾ ട്രസ്റ്റിന്റെ തിരുവനന്തപുരം ജില്ലാ കോഓർഡിനേറ്റർ ബൈജു നെല്ലിമൂട്(52) കോവിഡ് ബാധിച്ചു മരിച്ചു. ഭാര്യ ബിന്ദു , മകൻ നന്ദകിഷോർ.

മികച്ച ജീവകാരുണ്യ പ്രവർത്തകനായിരുന്ന ബൈജു 140 തവണ രക്തം ധാനം ചെയ്തിട്ടുണ്ട്. റീജിയണൽ കാൻസർ സെന്ററിൽ വരുന്ന രോഗികൾക്ക് സൗജന്യമായി ഭക്ഷണം നൽകാനും അദ്ദേഹം മുന്നിട്ടിറങ്ങിയിരുന്നു. ഡോ.ബോബി ചെമ്മണ്ണൂരിന്റെ തിരുവനന്തപുരം ജില്ലയിലെ എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹത്തോടൊപ്പം തോൾ ചേർന്നു പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് ബൈജു. സമൂഹത്തിലെ അശരണർക്ക് എന്ത് സഹായം ചെയ്യാനും ഏതു സമയത്തും തയ്യാറായിരുന്ന മനുഷ്യ സ്നേഹിയെയാണ് നമുക്ക് നഷ്ടമായത് എന്ന് ഡോ.ബോബി ചെമ്മണ്ണൂർ പറഞ്ഞു.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602