ഏറ്റവും കൂടുതല്‍ ഓക്‌സിജന്‍ കിടക്കകളുള്ള ചികിത്സാ കേന്ദ്രം അമ്പലമുകളില്‍ പ്രവര്‍ത്തനമാരംഭിച്ചു

എറണാകുളം: രാജ്യത്തെ ഏറ്റവും കൂടുതല്‍ ഓക്‌സിജന്‍ കിടക്കകളുള്ള കോവിഡ് ചികിത്സാ കേന്ദ്രം എറണാകുളം ജില്ലയിലെ അമ്പലമുകളില്‍ ഇന്ന് പ്രവര്‍ത്തനമാരംഭിച്ചു. അമ്പലമുകള്‍ റിഫൈനറി സ്‌കൂളിലാണ് താല്‍ക്കാലിക കൊവിഡ് ചികിത്സാ കേന്ദ്രം തയ്യാറാക്കിയത്. കോവിഡ് ചികിത്സാ കേന്ദ്രത്തിന്റെ ആദ്യഘട്ടമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്.

താല്‍ക്കാലിക കോവിഡ് ആശുപത്രിയില്‍ നിലവില്‍ 100 ഓക്‌സിജന്‍ ബെഡുകള്‍ ആണുള്ളത്. രണ്ടാം ഘട്ടം 5 ദിവസങ്ങള്‍ക്കുള്ളില്‍ ഓക്‌സിജന്‍ കിടക്കകളുടെ എണ്ണം 500 ആയും, തുടര്‍ന്ന് 8 ദിവസങ്ങള്‍ക്ക് ശേഷം 1500 ആയും ഉയര്‍ത്താന്‍ സാധിക്കും. ചികിത്സാ കേന്ദ്രത്തില്‍ 130 ഡോക്ടര്‍മാര്‍, 240 നഴ്‌സുമാര്‍ എന്നിവരുള്‍പ്പെടെ 480 പേരെ ഇവിടെ സേവനത്തിനായി വിന്യസിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.

ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ആശുപത്രിയ്ക്ക് ബിപിസിഎല്‍ ഓക്‌സിജന്‍ പ്ലാന്റില്‍ നിന്നും നേരിട്ട് ഓക്‌സിജന്‍ ലഭ്യമാക്കുകയാണ്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആയിരം ഓക്‌സിജന്‍ കിടക്കകള്‍ സജ്ജമാക്കുന്നത് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനമാണ് ബിപിസിഎല്‍ന്റെ സഹകരണത്തോടെ ഇവിടെ പുരോഗമിക്കുന്നത്.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602