കോവിഡ് രോഗികൾക്കായി ബോബി ഫാൻസ്‌ തൃശൂരിൽ ആംബുലൻസ് കൈമാറി

തൃശൂരിലെ കോവിഡ് രോഗികൾക്ക് സൗജന്യ സേവനം ലഭ്യമാക്കുന്നതിനായി ബോബി ഫാൻസ്‌ ആംബുലൻസ് കൈമാറി. മേയർ എം.കെ വർഗീസിന് ബോബി ഫാൻസ്‌ കോർഡിനേറ്റർമാരായ ജോജി എം.ജെ, അഭിലാഷ് എന്നിവരാണ് ആംബുലൻസ് കൈമാറിയത്. കഴിഞ്ഞ ദിവസങ്ങളിൽ കൽപ്പറ്റയിലും കോഴിക്കോടും കണ്ണൂരും ഇതേ പോലെ ആംബുലൻസുകൾ കൈമാറിയിരുന്നു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഷാജൻ, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി, കൗൺസിലർ കരോലിൻ ജെറീഷ്, കോർപ്പറേഷൻ സെക്രട്ടറി ബിനു കുഞ്ഞപ്പൻ, അസിസ്റ്റന്റ് സെക്രട്ടറി അരുൺ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

© 2024 Live Kerala News. All Rights Reserved.