വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇനി മാസ്‌ക് വേണ്ട; ഇളവുകളുമായി അമേരിക്ക

വാഷിങ്ടണ്‍: അമേരിക്കയില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ ഇനിമുതല്‍ മാസ്‌ക് ധരിക്കേണ്ടെന്ന് ജോ ബൈഡന്‍. സാമൂഹിക അകല നിര്‍ദേശങ്ങളിലും ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. സെന്റേഴ്‌സ് ഓഫ് ഡിസീസ് കണ്‍ട്രോളിന്റേതാണ് നിര്‍ദേശം. കോവിഡ് പോരാട്ടത്തില്‍ നിര്‍ണായക മുഹൂര്‍ത്തമാണിതെന്നും അമേരിക്കയ്ക്ക് ഇത് മഹത്തായ ദിനമെന്നും ബൈഡന്‍ പറഞ്ഞു.

ഓവല്‍ ഓഫീസില്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസിഡന്റ് ജോ ബൈഡന്‍ മാസ്‌ക് ഉപേക്ഷിച്ചാണ് പ്രഖ്യാപനം നടത്തിയത്. വാക്‌സിന്‍ രണ്ട് ഡോസും ഇതുവരെ എടുക്കാത്തവര്‍ തുടര്‍ന്നും മാസ്‌ക് ധരിക്കണം. അമേരിക്കയില്‍ 30 ദശലക്ഷത്തിലേറെ പേര്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. അമേരിക്കയിലെ ഒരു വര്‍ഷം നീണ്ട കോവിഡിനെതിരായുള്ള പോരാട്ടത്തില്‍ അഞ്ച് ലക്ഷത്തിലേറെ ആളുകളാണ് മരിച്ചത്.

© 2024 Live Kerala News. All Rights Reserved.