കോവിഡ് രോഗികൾക്കായി ബോബി ഫാൻസ്‌ കണ്ണൂരിൽ ആംബുലൻസ് കൈമാറി

കണ്ണൂരിലെ കോവിഡ് രോഗികൾക്ക് സൗജന്യ സേവനം ലഭ്യമാക്കുന്നതിനായി ബോബി ഫാൻസ്‌ ആംബുലൻസ് കൈമാറി . എം. പി. കെ സുധാകരന് ബോബി ഫാൻസ്‌ കോർഡിനേറ്ററായ പി. അനീഷ് ബാബുവാണ് ആംബുലൻസ് കൈമാറിയത്. കഴിഞ്ഞ ദിവസം കൽപ്പറ്റയിലും കോഴിക്കോടും ഇതേ പോലെ ആംബുലൻസുകൾ കൈമാറിയിരുന്നു. ധർമടം നിയോജക മണ്ഡലം കോർഡിനേറ്റർ സി. രഘുനാഥ് , അഴീക്കോട് ബ്ളോക് വൈസ് പ്രസിഡന്റ് രാഹുൽ, എം പിയുടെ പി എ വിപിൻ മോഹൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

© 2024 Live Kerala News. All Rights Reserved.