വിലക്കു നീക്കി; ഷാരുഖിന് ഇനി വാങ്ക!ഡെയില്‍ പ്രവേശിക്കാം

 

മുംബൈ: വാങ്കഡെ സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിനുള്ള ഷാരുഖ് ഖാന്റെ വിലക്ക് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ നീക്കി. 2012ല്‍ മുംബൈ കൊല്‍ക്കത്ത ഐപിഎല്‍ മല്‍സരത്തിനിടെ ജീവനക്കാരോട് തട്ടിക്കയറിയ ശേഷം സ്റ്റേഡിയത്തിനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചതിനാണ് ഷാരൂഖിന് അഞ്ച് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയത്.

ഐപിഎല്‍ 2012 സീസണിലെ കൊല്‍ക്കത്ത മുംബൈ ഇന്ത്യന്‍സ് മത്സരത്തിനുശേഷം നെറ്റ്‌റൈഡേഴ്‌സിന്റെ വിജയം ആഘോഷിക്കാന്‍ ഗ്രൗണ്ടിലേക്കിറങ്ങാന്‍ ശ്രമിച്ച ഷാരൂഖിനെ സെക്യൂരിറ്റിക്കാര്‍ തടയുകയായിരുന്നു. ഷാരുഖ് മദ്യപിച്ചതിനാല്‍ ഗ്രൗണ്ടിലിറങ്ങാന്‍ സമ്മതിക്കില്ലെന്നായിരുന്നു അവരുടെ നിലപാട്. സുരക്ഷാ ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്യുന്നതുവരെ കാര്യങ്ങള്‍ എത്തി ഈ പ്രശ്‌നം.

സംഭവദിവസം ഷാരൂഖ് നന്നായി മദ്യപിച്ചിരുന്നു. സെക്യൂരിറ്റിക്കാര്‍ അദ്ദേഹത്തെ തടഞ്ഞപ്പോള്‍ അവരെ തള്ളുകയും മോശമായ ഭാഷയില്‍ അസഭ്യം പറയുകയും ചെയ്തുവെന്ന് താരത്തെ വിലക്കികൊണ്ടുള്ള മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ ഉത്തരവില്‍ പറഞ്ഞിരുന്നത്. ഷാരൂഖ് ഖാനെതിരെ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പോലീസിനും ബിസിസിഐയ്ക്കും പരാതി നല്‍കിയിരുന്നു.

© 2024 Live Kerala News. All Rights Reserved.