മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഉമ്മൻചാണ്ടി തിരുവനന്തപുരത്തെ വസതിയിൽ നിരീക്ഷണത്തിലാണ്. അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും. രണ്ടു ദിവസമായി ഉമ്മൻ ചാണ്ടിക്ക് രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നു.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കണ്ണൂരിലാണ് മുഖ്യമന്ത്രി. നിലവിൽ രോഗലക്ഷണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

© 2024 Live Kerala News. All Rights Reserved.