ഇരട്ടവോട്ട് ചെയ്തതായി കണ്ടെത്തിയാൽ ക്രിമിനൽ കേസ്-തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: ഇരട്ടവോട്ട് തടയാൻ മാർഗനിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇരട്ടവോട്ട് ചെയ്തതായി കണ്ടെത്തിയാൽ ക്രിമിനൽ കേസ് ഉൾപ്പെടെയാണ് നടപടി. ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ മാർഗനിർദേശം തയ്യാറാക്കിയിരിക്കുന്നത്.

“ഒരു വോട്ട് മാത്രമേ ഒരാൾ ചെയ്യുന്നുള്ളൂവെന്ന സത്യവാങ്മൂലം വാങ്ങണം. ഇരട്ടവോട്ടുള്ളവരുടെ ഫോട്ടോ എടുക്കുകയും സൂക്ഷിക്കുകയും വേണമെന്നും, ഇരട്ടവോട്ടുള്ളയാൾ എത്തിയാൽ ഒപ്പും പെരുവിരൽ അടയാളവും എടുക്കണമെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.”

ഇരട്ടവോട്ട് ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് രംഗത്തെത്തിയത്.ഹർജി പരിഗണിച്ച കോടതി ഇരട്ടവോട്ട് തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് നിർദേശിച്ചിരുന്നു

© 2024 Live Kerala News. All Rights Reserved.