ഡൽഹിയിൽ കൊവിഡ് മരണ നിരക്ക് കുറവ്: ലോക്ക്ഡൗൺ നടപ്പാക്കില്ല-കേജ്‌രിവാൾ

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തെ തുടർന്ന് ഡൽഹിയിൽ ലോക്ക്ഡൗൺ നടപ്പാക്കാൻ പദ്ധതിയില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഡൽഹിയിൽ കൊവിഡ് കേസുകൾ ക്രമാതീതമായി ഉയരുകയാണ്. എന്നാൽ ഇക്കാര്യത്തിൽ ആശങ്കയില്ലെന്നും അരവിന്ദ് കേജ്‌രിവാൾ വ്യക്തമാക്കി.

കഴിഞ്ഞ വർഷം ഒക്ടോബറിൽ പ്രതിദിനം 40നും 50നും ഇടയിൽ ആളുകൾ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. എന്നാൽ നിലവിൽ സ്ഥിതി മാറി. 10-12 പേരാണ് ദിവസേന മരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കേണ്ടതില്ലെന്നും കേജ്‌രിവാൾ പറഞ്ഞു.