കോവിഡ് വാക്സിനേഷന്‍: 45 വയസ് കഴിഞ്ഞവര്‍ക്ക് ഏപ്രില്‍ ഒന്നുമുതല്‍ വാക്സിന്‍ നല്‍കും

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് പ്രതിരോധ കുത്തിവെപ്പ് മൂന്നാം ഘട്ടത്തിലേക്ക്. ഏപ്രില്‍ ഒന്നു മുതല്‍ 45 വയസിന് മുകളിലുളള എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ നല്‍കും. വാക്സിനേഷനായി ഓണ്‍ലൈനിലോ ബന്ധപ്പെട്ട സ്ഥലത്തോ രജിസ്റ്റര്‍ ചെയ്യാം.

നിരവധി സംസ്ഥാനങ്ങളില്‍ കോവിഡ്-19 രണ്ടാം തരംഗം ശക്തമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. മന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചത്.

രാജ്യത്ത് എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാന്‍ സാഹചര്യമുണ്ടെന്നും എത്രയും പെട്ടെന്ന് വാക്സിന്‍ സ്വീകരിച്ച്‌ കോവിഡ് പ്രതിരോധം നേടാന്‍ എല്ലാവരും സഹകരിക്കണമെന്നും ജാവദേക്കര്‍ ആവശ്യപ്പെട്ടു.

അതേസമയം വാക്സീന്‍ രണ്ടാംഡോസ് നല്‍കുന്നതിനുള്ള സമയപരിധി എട്ട് ആഴ്ച്ചവരെയായി ദീര്‍ഘിപ്പിച്ചിട്ടുണ്ട്. നാലാമത്തെയും എട്ടാമത്തെയും ആഴ്ചക്കിടയിലാണ് കോവിഷീല്‍ഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.