രാ​ജ്യ​ത്തെ പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും കോ​വി​ഡ് വ​ര്‍​ധി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം വി​ളി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും കോ​വി​ഡ് വ​ര്‍​ധി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം വി​ളി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കോ​വി​ഡ് വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യം സം​ബ​ന്ധി​ച്ച്‌ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നാ​ണ് യോ​ഗം വി​ളി​ച്ചി​രി​ക്കു​ന്ന​ത്.

ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30ന് ​ഓ​ണ്‍​ലൈ​നി​ലൂ​ടെ​യാ​ണ് യോ​ഗം ചേ​രു​ന്ന​ത്. ജ​നു​വ​രി​യോ​ടെ രാ​ജ്യ​ത്ത് പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 10,000ല്‍ ​താ​ഴെ വ​ന്നി​രു​ന്നു. പി​ന്നീ​ട് ഇ​ത് ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന് 26,291 കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ഈ വര്‍ഷം ആദ്യത്തോടെ രാജ്യത്തെ പ്രതിദിന കോവിഡ് വ്യാപനത്തില്‍ കുറവുണ്ടായെങ്കിലും പല സംസ്ഥാനങ്ങളിലും ഇപ്പോള്‍ രോഗം വര്‍ധിച്ചുവരുന്ന സാഹര്യമണുള്ളത്. ജനുവരിയോടെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 10,000-ല്‍ താഴെ വന്നിരുന്നു. എന്നാല്‍ പിന്നീട് രോഗബാധ വര്‍ധിക്കുകയായിരുന്നു. ഇന്ന് രാജ്യത്ത് രേഖപ്പെടുത്തിയത് 26,291 പുതിയ രോഗബാധയാണ്. കഴിഞ്ഞ 85 ദിവസത്തിലെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്.

രാജ്യത്ത് കോവിഡ് 19 വ്യാപനം വീണ്ടും വര്‍ധിക്കുന്നതിന് കാരണം കോവിഡ് പ്രതിരോധത്തില്‍ ജനങ്ങളുടെ അനാസ്ഥയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍ ഇന്ന് പറഞ്ഞിരുന്നു. ഏതാനും ചില സംസ്ഥാനങ്ങളില്‍ മാത്രമാണ് കോവിഡ് കേസുകള്‍ ഉയര്‍ന്നു നില്‍ക്കുന്നത്. രാജ്യത്തെ കോവിഡ് കേസുകളില്‍ 85 ശതമാനവും അഞ്ച്-ആറ് സംസ്ഥാനങ്ങളിലാണ്. രോഗബാധ ഇവിടങ്ങളില്‍ ഉയര്‍ന്നു നില്‍ക്കാന്‍ കാരണം ജനങ്ങള്‍ സാമൂഹ്യ അകലം പാലിക്കല്‍ അടക്കമുള്ള വൈറസ് പ്രതിരോധ മാര്‍ഗങ്ങള്‍ വേണ്ടവിധം സ്വീകരിക്കാത്തതാണ്, അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച പുറത്തുവിട്ട കണക്ക് പ്രകാരം 26,291 കോവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. നിലവില്‍ കോവിഡ് രോഗബാധയുടെ 78 ശതമാനവും മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണെന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. മരണനിരക്കിന്റെ 82.20 ശതമാനവും ഈ സംസ്ഥാനങ്ങളിലാണെന്നും കണക്കുകള്‍ പറയുന്നു.

© 2024 Live Kerala News. All Rights Reserved.