സ്വര്‍ണകള്ളക്കടത്ത് ഭീകരപ്രവര്‍ത്തനത്തിന്റെ പരിധിയില്‍ വരുമോ എന്ന് പരിശോധിക്കാന്‍ ഒരുങ്ങി സുപ്രിംകോടതി.

ന്യൂഡൽഹി :സ്വര്‍ണകള്ളക്കടത്ത് ഭീകരപ്രവര്‍ത്തനത്തിന്റെ പരിധിയില്‍ വരുമോ എന്ന് പരിശോധിക്കാന്‍ ഒരുങ്ങി സുപ്രിംകോടതി. യുഎപിഎ വകുപ്പുകള്‍ ബാധകമാകുമോയെന്ന് പരിശോധിക്കാമെന്ന് കോടതി അറിയിച്ചു. കേന്ദ്രസര്‍ക്കാരിനടക്കം നോട്ടീസ് അയക്കാന്‍ ജസ്റ്റീസ് ആര്‍.എഫ്. നരിമാന്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

രാജസ്ഥാനിലെ ഒരു സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് നിലവില്‍ സുപ്രിംകോടതിയുടെ അടിയന്തര ഇടപെടല്‍. യുഎപിഎയിലെ 15 ാം വകുപ്പ് പ്രകാരം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ അസ്ഥിരപ്പെടുത്തുന്നതിനുള്ള നീക്കമായി കാണാന്‍ കഴിയുമെന്ന് പറഞ്ഞാണ് സ്വര്‍ണകള്ളക്കടത്ത് കേസുകളില്‍ യുഎപിഎ ചുമത്തുന്നത്. എന്നാല്‍ ഇക്കാര്യം പരിശോധിക്കാമെന്നാണ് സുപ്രിംകോടതിയുടെ നിലപാട് .

© 2024 Live Kerala News. All Rights Reserved.