ഖത്തറില്‍ പൂനെ സര്‍വകലാശാല ക്യാമ്പസ് സെപ്തംബറില്‍ ആരംഭിക്കും

ദോഹ: ഇന്ത്യന്‍ സര്‍വ്വകലാശാലയായ പൂനെയിലെ സാവിത്രി ഭായ് ഫൂലെ സര്‍വ്വകലാശാലയുടെ പ്രാദേശിക ക്യാമ്പസ് സെപ്തംബറില്‍ ഖത്തറില്‍ തുടങ്ങും. അബൂഹമൂറിലെ ബര്‍വയിലാണ് ക്യാമ്പസ് ആരംഭിക്കുക. തുടക്കത്തില്‍ അഞ്ച് കോഴ്‌സുകളാണ് സര്‍വകലാശാല വാഗ്ദാനം ചെയ്യുന്നതെന്നും ഖത്തര്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ ആക്ടിംഗ് അസിസ്റ്റന്റ് സെക്രട്ടറി ഡോ. ഖാലിദ് അബ്ദുല്ല അല്‍ അലി വ്യക്തമാക്കി.

യൂണിവേഴ്സിറ്റിയുടെ ഖത്തര്‍ ക്യാമ്പസില്‍ എഞ്ചിനീയറിംഗ്, മാനേജ്മെന്റ്, ഫാര്‍മസി പ്രോഗ്രാമുകളാണ് പ്രധാനമായും ഉണ്ടാവുകയെന്ന് പ്രാദേശിക ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. തുടക്കത്തില്‍ 300 വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതുപ്രകാരം നാലാം വര്‍ഷത്തോടെ 1200 വിദ്യാര്‍ഥികള്‍ സര്‍വകലാശാലയിലെത്തും. പൂനെ സര്‍വകലാശാലാ ക്യാമ്പസ് കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ആരംഭിക്കാനിരുന്നതായിരുന്നു. എന്നാല്‍ കൊവിഡ് മഹാമാരി കാരണം പദ്ധതി വൈകുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.