സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ് പുനര്‍നിര്‍ണയിക്കാന്‍ സുപ്രീംകോടതി ഉത്തരവ്

ന്യൂ ഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ് പുനര്‍നിര്‍ണയിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ഇതേ തുടര്‍ന്ന് ഫീസ് നിര്‍ണയ സമിതിക്ക് കോടതി നിര്‍ദ്ദേശം നല്‍കി. ജസ്റ്റിസ് എല്‍. നാഗേശ്വര്‍ റാവു അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

നിശ്ചിതസമയത്തിനകം ഫീസ് പുനര്‍നിര്‍ണയിക്കണമെന്നും സുപ്രീംകോടതി അറിയിച്ചു. നേരത്തെ ഫീസ് പുനപരിശോധിക്കണമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരെ സംസ്ഥാനസര്‍ക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഫീസ് 17 ലക്ഷമാക്കി ഉയര്‍ത്തണമെന്നായിരുന്നു കോളേജ് മാനേജ്‌മെന്റുകളുടെ ആവശ്യം. മാനേജ്‌മെന്റുകളുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.