വായു മലിനീകരണം: ഡൽഹിയിൽ സ്ഥിതി ഗുരുതരം എന്ന് പഠനം

ന്യൂഡൽഹി: ലോകാരോഗ്യ സംഘടനയുടെ പരിധിക്കും ആറിരട്ടി മുകളിലായിരുന്നു കഴിഞ്ഞ വർഷം ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം. പിഎം 2.5 പൊടി കണങ്ങള്‍ കാരണം കഴിഞ്ഞ വർഷം ഡൽഹിയിൽ 54,000 പേർ മരിച്ചതായി പഠനം. ഒരു ദശലക്ഷം പേരിൽ 1800 മരണങ്ങൾ പിഎം 2.5 മൂലം ഉണ്ടാകുന്നതായും ഗ്രീൻപീസ് സൗത്ത് ഈസ്റ്റ് ഏഷ്യയുടെ ഐക്യു എയര്‍ ഡേറ്റ റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയിലെ മറ്റു നഗരങ്ങളിലും പ്രശ്നം ഡൽഹിയെപ്പോലെതന്നെ ഗുരുതരമാണെന്നാണു പഠനത്തിൽനിന്നു വ്യക്തമാകുന്നത്, പക്ഷെ ഒന്നാം സ്ഥാനം ഡെല്ഹിക്കാണ്. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ലക്നൗ എന്നിവിടങ്ങളിൽ യഥാക്രമം 12,000, 11,000, 11,000, 6,700 മരണം വായു മലിനീകരണം മൂലം ഉണ്ടായി.

© 2024 Live Kerala News. All Rights Reserved.