യൂട്യൂബർമാർക്ക് ബോബി & മറഡോണ ഗോൾഡ് ബട്ടൺ

സബ്സ്കൈ്രബർമാരുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് യൂട്യൂബ് നൽകുന്ന സിൽവർ, ഗോൾഡ്, ഡയമണ്ട് ബട്ടണുകൾക്ക് പുറമെ യൂട്യൂബർമാർക്ക് ഗോൾഡ് ബട്ടണുമായി ഡോ. ബോബി ചെമ്മണൂർ. കന്നഡ, തമിഴ്, മലയാളം ബ്ലോഗർമാരെയും വ്ളോഗർമാരെയും പങ്കെടുപ്പിച്ച്, മിസ്റ്റി ലൈറ്റ്സ് എന്ന പേരിൽ സംഘടിപ്പിക്കുന്ന ഇൻഫ്ളുവൻസേഴ്സ് മീറ്റിലാണ് 22 കാരറ്റ് സ്വർണത്തിൽ തീർത്ത ബോബി & മറഡോണ ഗോൾഡ് ബട്ടൺ സമ്മാനിക്കുക. വയനാട്ടിലെ വൈത്തിരി വില്ലേജ് റിസോർട്ടിൽ ്രെബഫുവരി 17 മുതൽ 19 വരെ നടക്കുന്ന ഇൻഫ്ളുവൻസേഴ്സ് മീറ്റിൽ പ്രമുഖ സൗത്തിന്ത്യൻ യൂട്യൂബർമാരാണ് പങ്കെടുക്കുന്നത്. പരിപാടിയിൽ ഡോ. ബോബി ചെമ്മണൂർ മുഖ്യാതിഥി ആകും.

ഇൻഫ്ളുവൻസേഴ്സിന് മാത്രമായി ഒരു ക്ലബ്ബ് രൂപികരിക്കാനും പദ്ധതിയുണ്ട്. ഒാൾ ഇന്ത്യ ഇൻഫ്ളുവൻസേഴ്സ് മീറ്റ് എല്ലാ വർഷവും സംഘടിപ്പിക്കും. ഇൻഫ്ളുവൻസർമാർക്ക് ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ബോബി ഫാൻസ് ആപ്പ് വഴി ഇൗ ക്ലബ്ബിൽ പേര് രജിസ്റ്റർ ചെയ്ത് എല്ലാവർഷവും ഇൻഫ്ളുവൻസേഴ്സ് മീറ്റിൽ പങ്കെടുക്കാവുന്നതാണ്. സബ്സ്കൈ്രബർമാരുടെ എണ്ണം 5 ലക്ഷം മുതൽ പത്ത്, ഇരുപത്തിയഞ്ച്, അമ്പത് ലക്ഷം ആകുമ്പോൾ ബോബി ഫാൻസ് ആപ്പിൽ വിവരങ്ങൾ പുതുക്കി നൽകാവുന്നതുമാണ്. ഗോൾഡ് ബട്ടൺ കൂടാതെ നിരവധി സ്വർണസമ്മാനങ്ങളും ഇൻഫ്ളുവൻസർമാർക്ക് ലഭിക്കും. ലോകത്തിന്റെ ഏത് ഭാഗത്തുള്ള യൂട്യൂബർമാർക്കും എപ്പോൾ വേണമെങ്കിലും രണ്ട് ലക്ഷം സബ്സ്കൈ്രബർമാർ തികയുമ്പോൾ ബോബി ചെമ്മണൂർ ഗോൾഡ് ബട്ടണ് അപേക്ഷിക്കാവുന്നതാണ്.

കൂടാതെ ഭാവിയിൽ ഇന്ത്യയിൽ ഒരോ വർഷവും സബ്സ്കൈ്രബർമാരുടെ എണ്ണത്തിൽ ഏറ്റവും മുന്നിലെത്തുന്ന യൂട്യൂബ് ചാനലിന് 101 പവൻ 22 കാരറ്റ് പരിശുദ്ധ സ്വർണത്തിൽ തീർത്ത എവർ റോളിംഗ് ബിഗ് ഗോൾഡ് ബട്ടൺ നൽകാനും പദ്ധതിയുണ്ടന്ന് ഡോ. ബോബി ചെമ്മണൂർ അറിയിച്ചു. ഇൻഫ്ളുവൻസർമാരുടെ മക്കൾക്ക് വിദ്യാഭ്യാസത്തിനാവശ്യമായ സ്ക്കോളർഷിപ്പുകളും നൽകും. ഇൻഫ്ളുവൻസർമാർക്ക് അവർക്കറിയാവുന്ന അശരണരായ വ്യക്തികളുടെ വിവരങ്ങൾ ബോബി ഫാൻസ് ആപ്പിലൂടെ ഷെയർ ചെയ്യാവുന്നതാണ്. ഇങ്ങനെയുള്ളവർക്കുള്ള സഹായം ഇൻഫ്ളുവൻസർമാർ മുഖേന തന്നെ കൈമാറും.
ഇനിയുള്ള ലോകം ഇൻഫ്ളുവൻസർമാരുടേതാണ്. വ്യക്തികളുടെയും സമൂഹത്തിന്റെയും വളർച്ചയിൽ മുഖ്യപങ്ക് വഹിക്കാൻ ശേഷിയുള്ളവരാണ് ഇൻഫ്ളുവൻസർമാർ. ഏത് രംഗത്തും ഇവർക്ക് നൽകാൻ കഴിയുന്ന സംഭാവന വളരെ വലുതാണ്. ഇതിന്റെ തുടക്കമെന്ന നിലയിൽ കോവിഡാനന്തരടൂറിസം അടക്കമുള്ള സമഗ്ര മേഖലയിലെയും പ്രാദേശിക വികസനത്തിൽ യൂട്യൂബർമാരെ കൂടി പങ്കാളികളാകുന്ന തരത്തിലാണ് മിസ്റ്റി ലൈറ്റ്സ് 2021 സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. വയനാട് ടൂറിസം ഒാർഗനൈസേഷന്റയും വയനാട് ഡി.ടി.പി.സി.യുടെയും സഹകരണത്തോടെയാണ് ഇൻഫ്ളുവൻസേഴ്സ് മീറ്റ് സംഘടിപ്പിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.