ട്രംപിനെതിരായ ഇംപീച്ച്‌മെന്റില്‍ കുറ്റവിചാരണ തുടരാന്‍ അമേരിക്കന്‍ സെനറ്റ്

വാഷിംഗ്ടണ്‍:ഡൊണള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റില്‍ കുറ്റവിചാരണ തുടരാന്‍ യു.എസ് സെനറ്റ്. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റിനെ ഇംപീച്ച്മെന്റ് നടപടികള്‍ക്ക് വിധേയനാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന ട്രംപിന്റെ വാദം സെനറ്റ് വോട്ടിനിട്ട് തള്ളിതോടെയാണ് കുറ്റവിചാരണ തുടങ്ങാന്‍ തീരുമാനിച്ചത്.

44 വോട്ടുകള്‍ക്കെതിനെ 56 വോട്ടുകള്‍ക്കാണ് ട്രംപിന്റെ വാദം തള്ളിയത്. ക്യാപ്പിറ്റോള്‍ ആക്രമണത്തില്‍ പ്രേരിപ്പിച്ചു എന്ന കുറ്റത്തിന് ട്രംപിനെതിരെ വോട്ടുചെയ്ത 56 അംഗങ്ങളില്‍ ആറുപേര്‍ റിപ്പബ്ലിക്കന്‍ അംഗങ്ങളാണ്. എന്നാല്‍ ജനുവരി ആറിന് ട്രംപ് നടത്തിയ പ്രസംഗം സാധാരണ രാഷ്ട്രീയ പ്രസംഗം മാത്രമായിരുന്നെന്നാണ് ട്രംപിന്റെ അഭിഭാഷകരുടെ വാദം.
നിലവില്‍ തുല്യ ശക്തികളായി നിലനില്‍ക്കുന്ന സെനറ്റ് അംഗങ്ങളില്‍ 100-ല്‍ 67 പേരുടെ പിന്തുണ ലഭിച്ചാലേ കുറ്റവിചാരണ പ്രമേയം പാസ്സാകൂ. 50-50 എന്ന കക്ഷി നിലയില്‍ എതിര്‍ കക്ഷികള്‍ക്കൂടി അനുകൂലിച്ചാല്‍ മാത്രമേ പ്രമേയം പാസ്സാകൂ.

അമേരിക്കയുടെ ചരിത്രത്തിലാദ്യമായാണ് സ്ഥാനം ഒഴിഞ്ഞശേഷം പ്രസിഡന്റ് ഇംപീച്ചമെന്റ് നടപടികള്‍ക്കു വിധേയനാകുന്നത്. രണ്ടുതവണ ഇംപീച്ച്മെന്റ് നടപടികള്‍ക്കു വിധേയനാകുന്ന ആദ്യ പ്രസിഡന്റും ട്രംപ് തന്നെ. ട്രംപിനെ സംബന്ധിച്ചിടത്തോളം അഭിമാന പോരാട്ടം കൂടിയാണ് ഇംപീച്ച്മെന്റ് നടപടി.

© 2024 Live Kerala News. All Rights Reserved.