ലോകത്ത് 8.49 കോടി കോവിഡ് ബാധിതര്‍; ആശങ്കയില്‍ ലോകരാജ്യങ്ങള്‍

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം എട്ട് കോടി നാല്‍പത്തിയൊമ്പത് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. മരണസംഖ്യ 18,42,771 ആയി ഉയര്‍ന്നു. അതേസമയം, രോഗമുക്തി നേടിയവരുടെ എണ്ണം ആറ് കോടി കടന്നു. ഏറ്റവും കൂടുതല്‍ രോഗികളുളള അമേരിക്കയില്‍ ഇതുവരെ 2,08,78,168 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 3.58 ലക്ഷം പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി ഇരുപത്തിമൂന്ന് ലക്ഷം പിന്നിട്ടു.

അതേസമയം, ഇന്ത്യയില്‍ രോഗ ബാധിതരുടെ എണ്ണം 1,03,24,631 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്ത് 2,45,754 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 1,49,471 പേര്‍ മരിച്ചു. അതിനിടെ രോഗമുക്തി നേടിയവരുടെ എണ്ണം 99 ലക്ഷം കടന്നു. രാജ്യത്തെ രോഗമുക്തി നിരക്ക് 96.12 ശതമാനമാണ്. ആഗോളതലത്തില്‍ ഏറ്റവുമധികം പേര്‍ രോഗമുക്തി നേടിയത് ഇന്ത്യയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. എഴുപത്തിയേഴ് ലക്ഷം പേര്‍ക്കാണ് രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. 1,95,742 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അറുപത്തിയേഴ് ലക്ഷമായി.

© 2024 Live Kerala News. All Rights Reserved.