കുടിയേറ്റ വ്യവസ്ഥകൾക്ക് മാറ്റങ്ങളുമായ് ബൈഡൻ ഭരണകൂടം

ജോ ബൈഡൻ ഭരണകൂടത്തിൽ നിന്ന് അമേരിക്കൻ കുടിയേറ്റ വ്യവസ്ഥകളിൽ ശ്രദ്ധേയ മാറ്റങ്ങൾ പ്രതീക്ഷിക്കപ്പെടുന്നു. ട്രംപ് പിന്തുടരുന്ന കുടിയേറ്റ വിരുദ്ധ വ്യവസ്ഥകളിൽ നിന്നു വ്യതിരിക്തമായ നിലപാടുകളായിരിക്കും ബൈഡൻ ഭരണകൂടം പിന്തുടരുകയെന്ന് എപി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ബൈഡൻ ഭരണത്തിന്റെ ആദ്യ നാളുകളിൽ കുടിയേറ്റ വ്യവസ്ഥകളിൽ ശ്രദ്ധേയ മാറ്റങ്ങളാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിവാദപരമായ ചില നടപടികളെ മറികടക്കാൻ ജോ ബൈഡൻ എക്സിക്യൂട്ടീവ് ഉത്തരവുകൾ ഉപയോഗിച്ചേക്കും.പ്രായപൂർത്തിയാകാത്തവരുമായി യുഎസിൽ കുടിയേറിയവർക്കുള്ള പരിരക്ഷ ട്രംപ് ഭരണകൂടം പിൻവലിച്ചിരുന്നു. എന്നാലത് പുന: സ്ഥാപിക്കും. കടിയേറ്റക്കാരെ തടയുവാനെന്ന പേരിൽ മെക്സിക്കൻ അതിർത്തി മതിൽ പണിയാൻ പെന്റഗൺ ഫണ്ടുകൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കുവാനും ബൈഡൻ ഭരണകൂടം തിരുമാനിച്ചേക്കും.

വിശദമായ കുടിയേറ്റ വ്യവസ്ഥകളെ മുൻനിറുത്തി അഭിലഷണീയമായ പദ്ധതിക്ക് ബൈഡൻ രൂപം നൽകിയിട്ടുണ്ട്. എന്നാൽ ട്രംപ് സ്വീകരിച്ച നിരവധി നടപടികൾ പഴയപടിയാക്കാൻ സമയമെടുക്കും.

ബൈഡൻ ഭരണകൂടത്തിന് കോൺഗ്രസിൻ്റെ ഭാഗത്തു നിന്നുള്ള ഭിന്നതകൾ നേരിടേണ്ടിവരുമെന്നതും അവശേഷിക്കുന്നു. രാജ്യത്തിന്റെ കുടിയേറ്റ വ്യവസ്ഥയിൽ വിപുലവും സമഗ്രവുമായ മാറ്റങ്ങൾക്ക് കോൺഗ്രസ് നിലപാടുകൾപ്രയാസകരമാകും.

© 2024 Live Kerala News. All Rights Reserved.