ലോകത്ത് 4.58 കോടി കോവിഡ് ബാധിതര്‍; സ്ഥിതി അതീവ ഗുരുതരം

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം നാല് കോടി അമ്പത്തിയെട്ട് ലക്ഷം പിന്നിട്ടു. ഇതുവരെ 4,58,92,097 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യയും കുത്തനെ ഉയരുകയാണ്. 11,93,214 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം മൂന്ന് കോടി മുപ്പത്തിരണ്ട് ലക്ഷം കടന്നു.

അമേരിക്കയില്‍ ഇതുവരെ തൊണ്ണൂറ്റിമൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2,35,156 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അറുപത് ലക്ഷം കടന്നു.

അതേസമയം, ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷം പിന്നിട്ടു. കഴിഞ്ഞദിവസം 48,648 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 563 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 1,21,090 ആയി ഉയര്‍ന്നു. 73,73,375പേര്‍ രോഗമുക്തി നേടി.

ബ്രസീലിലും സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്. രാജ്യത്ത് ഇതുവരെ അമ്പത്തിയഞ്ച് ലക്ഷത്തിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,59,562പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം നാല്‍പത്തിയൊമ്പത് ലക്ഷം പിന്നിട്ടു.

© 2024 Live Kerala News. All Rights Reserved.