മണ്ഡലകാലം: കോവിഡ് പശ്ചാത്തലത്തിൽ നിർണ്ണായക തീരുമാനങ്ങൾ

തിരുവനന്തപുരം ;കോവിഡ് പശ്ചാത്തലത്തിൽ മണ്ഡലമാസത്തിൽ ശബരി മലയിൽ എത്തുന്ന തീർത്ഥടകരുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട് നിർണ്ണായക തീരുമാനങ്ങളുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇതരസംസ്ഥാനതീര്‍ഥാടകര്‍ ട്രെയിന്‍ ഇറങ്ങുന്ന സ്ഥലത്ത് തന്നെ പരിശോധനകൾ നടത്തണം.

ഒപ്പം എല്ലാ തീർത്ഥടകരും ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ലഭിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും കരുതണമെന്നും മന്ത്രി പറഞ്ഞു. മണ്ഡലകാലം തീരുന്ന ദിവസവും മകരവിളക്കിനും മാത്രം അനുവദിച്ചധിലതികം തീര്‍ഥാടകരെ കയറ്റാം എന്നും കടകംപള്ളി പറഞ്ഞു.