മൂന്ന് കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം പിന്നിട്ട് ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം

ന്യൂയോര്‍ക്ക്: മൂന്ന് കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം പിന്നിട്ടു ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം. 3,95,65,948 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 11,08,617 ആയി ഉയര്‍ന്നു. 2,96,48,639 പേര്‍ രോഗമുക്തി നേടി എന്നത് ആശ്വാസം നല്‍കുന്നു.

ഇതുവരെ 82 ലക്ഷത്തിലധികം പേര്‍ക്കാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ള ആമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 2,23,644 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 53 ലക്ഷം. ഇതുവരെ സുഖംപ്രാപിച്ചത് 53,95,398 പേരാണ്.

ഇന്ത്യയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 73 ലക്ഷത്തിലധികം പേര്‍ക്കാണ്. 63,371 പേര്‍ക്കായിരുന്നു കഴിഞ്ഞ ദിവസം പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 1.12 ലക്ഷം പിന്നിട്ടു. 64 ലക്ഷത്തിലധികം പേര്‍ ഇതുവരെ രോഗമുക്തി നേടി.

ബ്രസീലിലെയും സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഇതുവരെ 52 ലക്ഷത്തിലധികം പേര്‍ക്കാണ് ബ്രസീലില്‍ രോഗബാധ സ്ഥിരീകരിച്ചത്. 1,53,229 പേര്‍ മരിച്ചു. 46,19,560 പേര്‍ രോഗമുക്തി നേടി. ഇറ്റലിയില്‍ വീണ്ടും രോഗവ്യാപനം രൂക്ഷമാകുകയാണ്. പതിനായിരത്തിലേറെ ആളുകള്‍ക്കാണ് രാജ്യത്ത് കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 3,91,611. മുപ്പത്തിയാറായിരത്തിലധികം പേര്‍ മരിച്ചു.