ലോക്ഡൗണ്‍: ജോലി നഷ്ടമായവര്‍ക്ക് പകുതി ശമ്പളം; പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ലോക്ഡൗണ്‍ മൂലം ജോലി നഷ്ടമായവര്‍ക്കായി കേന്ദ്രസര്‍ക്കാറിന്റെ പുതിയ പദ്ധതി. അടല്‍ ബീമ വ്യക്തി കല്യാണ്‍ യോജന എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. ലോക്ഡൗണില്‍ ജോലി നഷ്ടമായവര്‍ക്ക് മൂന്ന് മാസത്തേക്ക് പകുതി ശമ്പളം നല്‍കുന്നതാണ് പദ്ധതി.

എംപ്ലോയ്‌മെന്റ് സ്‌റ്റേറ്റ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്. 44,000 കോടിയാണ് ഇതിനായി ചെലവഴിക്കുക. നിലവില്‍ പദ്ധതിക്ക് വലിയ പ്രതികരണമില്ലെങ്കിലും പരസ്യങ്ങളിലൂടെ കൂടുതല്‍ പേരില്‍ ഇതേ കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കോവിഡിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് പുതിയ പദ്ധതിയുമായി സര്‍ക്കാര്‍ രംഗത്തെത്തുന്നത്.

© 2024 Live Kerala News. All Rights Reserved.