പു​തി​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന് കേ​ന്ദ്ര സര്‍ക്കാര്‍ അം​ഗീ​കാ​രം

ന്യൂ​ഡ​ല്‍​ഹി: പു​തി​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന് കേ​ന്ദ്ര സര്‍ക്കാര്‍ അം​ഗീ​കാ​രം ന​ല്‍​കി. 2030 ഓ​ടെ എ​ല്ലാ വ​ര്‍​ക്കും വി​ദ്യാ​ഭ്യാ​സം എ​ന്ന​താ​ണ് പു​തി​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന്‍റെ ല​ക്ഷ്യം. മൂ​ന്ന് വ​യ​സ് മു​ത​ല്‍ 18 വ​യ​സു​വ​രെ വി​ദ്യാ​ഭ്യാ​സം നി​ര്‍​ബ​ന്ധി​ത​മാ​ക്കു​ക​യും ചെ​യ്തു.

നി​ല​വി​ല്‍ 14 വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ള്‍​ക്കാ​ണ് നി​ര്‍​ബ​ന്ധി​ത വി​ദ്യാ​ഭ്യാ​സം. 2025 ഓ​ടെ പ്രീ-​പ്രൈ​മ​റി വി​ദ്യാഭ്യാ​സം സാ​ര്‍​വ​ത്രി​ക​മാ​ക്കാ​നും 2025 ഓ​ടെ എ​ല്ലാ​വ​ര്‍​ക്കും അ​ടി​സ്ഥാ​ന സാ​ക്ഷ​ര​ത ന​ല്‍​കാ​നും പു​തി​യ വി​ദ്യാ​ഭ്യാ​സ ന​യം ല​ക്ഷ്യ​മി​ടു​ന്നു.

കേ​ന്ദ്ര മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പേ​ര് മാ​റ്റു​ക​യും ചെ​യ്തു. വി​ഭ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം എ​ന്നാ​ണ് പു​ന​ര്‍​നാ​മ​ക​ര​ണം ചെ​യ്ത​ത്. വി​ദ്യാ​ഭ്യാ​സ, പ​ഠ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ ഊ​ന്ന​ല്‍ ന​ല്‍​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പേ​രു​മാ​റ്റം എ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ വൃ​ത്ത​ങ്ങ​ള്‍ ന​ല്‍​കു​ന്ന സൂ​ച​ന. ശാ​സ്ത്രം, ആ​ര്‍​ട്‌​സ് വി​ഷ​യ​ങ്ങ​ള്‍ എ​ന്ന വേ​ര്‍​തി​രി​വി​ല്ലാ​തെ പ​ഠ​നം സാ​ധ്യ​മാ​ക്കു​ന്ന​തി​നു​ള​ള സാ​ധ്യ​ത​ക​ള്‍ തേ​ടു​ന്ന​താ​ണ് പു​തി​യ വി​ദ്യാ​ഭ്യാ​സ ന​യം.

© 2024 Live Kerala News. All Rights Reserved.